Connect with us

Kerala

അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി പോലീസ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനം കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ അതിര്‍ത്തികളില്‍ പോലീസിന്റെ പരിശാധന കര്‍ശനമാക്കി. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് , ഇ-പാസ് എന്നിവ ഇല്ലാത്തവരെ കേരളത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ല. വാളയാര്‍ ഉള്‍പ്പെടെയുള്ള കേരള അതിര്‍ത്തികള്‍ കര്‍ശന നിയന്ത്രണത്തിലാണ്.

കര്‍ണാടകയും തമിഴ്‌നാടുമായി അതിര്‍ത്തിപങ്കിടുന്ന ഏക ജില്ലയായ വയനാട്ടിലെ അതിര്‍ത്തി ചെക്പോസ്റ്റുകളിലെല്ലാം പരിശോധന ശക്തമാണ്.ഇവിടത്തെ ചെറു റോഡുകളും ഇട റോഡുകളും നിരീക്ഷണത്തിലാണ്. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്നവരെ മടക്കി അയക്കുകയാണ്.