Connect with us

Kerala

സൂമ്പാ പരിശീലനത്തിനെത്തുന്ന സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും സൂമ്പ പരിശീലകനുമായ യുവാവ് പിടിയില്‍. കാഞ്ഞിരംപാറ സ്വദേശിയും കൃഷിവകുപ്പിലെ ക്ലാര്‍ക്കുമായ സനു ആണ് അറസ്റ്റിലായത്.

സനുവിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.

പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തും. ഇയാള്‍ക്കെതിരെ ഒരു യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. വലയിലാക്കുന്ന പെണ്‍കുട്ടികളെ വൈഫ് എക്സ്ചേഞ്ച് എന്ന പേരില്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന രീതിയും സനുവിനുണ്ടെന്ന് പോലിസ് പറയുന്നു. വിവാഹമോചിതനായ സനുവിന് മൂന്ന് കുട്ടികളുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

Latest