Connect with us

National

മഹാരാഷ്ട്രയില്‍ ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; 22 കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ടാങ്കര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ 22രോഗികള്‍ മരിച്ചു. നാസിക്കിലെ ഡോസാക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജന്‍ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കില്‍ ചോര്‍ച്ചയുണ്ടായത്.അരമണിക്കൂറോളം ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതോടെ രോഗികള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞ് മരിക്കുകയായിരുന്നു.

വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്ന22 കൊവിഡ് രോഗികളാണ് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.

ഓക്സിജന്‍ പിന്തുണയോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി.
വാതകം സമീപ പ്രദേശങ്ങളിലേക്ക് ചോര്‍ന്നത് ആശങ്കക്കിടയാക്കി. ഫയര്‍ഫോഴ്‌സ് എത്തിയാണ് ചോര്‍ച്ച അടച്ചത്.

Latest