Connect with us

National

ആരും തെളിവ് നല്‍കിയില്ല; വികാസ് ദുബെ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ യു പി പോലീസിന് ക്ലീന്‍ ചിറ്റ്

Published

|

Last Updated

ലക്‌നോ | ഗുണ്ടാ നേതാവ് വികാസ് ദുബെയെ ഏറ്റുമുട്ടലിലൂടെ കൊന്ന കേസില്‍ ഉത്തര്‍ പ്രദേശ് പോലീസിന് ക്ലീന്‍ ചിറ്റ്. പോലീസുകാര്‍ക്കെതിരെ തെളിവില്ലാത്തതിനാലാണ് ക്ലീന്‍ ചിറ്റെന്ന് അന്വേഷണ കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ദുബെ കൊല്ലപ്പെട്ടത്.

പൊതുജനങ്ങളോ മാധ്യമങ്ങളോ ദുബെയുടെ കുടുംബമോ തെളിവുമായി രംഗത്തുവന്നില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ജൂലൈയിലാണ് വികാസ് ദുബെയെയും അഞ്ച് കൂട്ടാളികളെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചത്. ഇയാളുടെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകമായിരുന്നു ഇത്.

പോലീസ് അകമ്പടിയില്‍ ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരുമ്പോഴാണ് വെടിവെപ്പുണ്ടായത്. ദുബെയെ കൊണ്ടുവരികയായിരുന്ന കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ പോലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് ദുബെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, വ്യാജ ഏറ്റുമുട്ടലാണെന്ന് പരക്കെ ആക്ഷേപമുണ്ട്.