Connect with us

Kerala

തറാവീഹ് നിസ്‌കാരത്തിന് പോകുന്നവര്‍ക്ക് രാത്രി കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു

Published

|

Last Updated

കോഴിക്കോട് | വിശുദ്ധ റമസാനിലെ പ്രത്യേക നിസ്‌കാരമായ തറാവീഹിൽ പങ്കെടുക്കാന്‍ പള്ളിയില്‍ പോകുന്നവര്‍ക്ക് രാത്രി കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചു. രാത്രി കര്‍ഫ്യൂ ഒന്‍പത് മണിക്ക് തുടങ്ങുമെങ്കിലും പള്ളിയില്‍ പോയി വരുന്നവര്‍ക്ക് മാത്രം ഒന്‍പതര വരെ ഇളവ് അനുവദിക്കും. കടകള്‍ ഒന്‍പത് മണിക്ക് തന്നെ അടക്കണം. പൊതുജനങ്ങള്‍ക്കും ഈ ഇളവ് ബാധകമല്ല.

തറാവീഹ് നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കം മത സംഘടന നേതാക്കള്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചത്.

അടിയന്തര ചികിത്സകൾക്കും മരുന്ന് ഉൾപ്പെടെ ആവശ്യങ്ങൾക്കും പുറത്തു പോകുന്നവർക്കും കർഫ്യൂവിൽ ഇളവ് അനുവദിച്ചതായി ഡിജിപി ലോക്നാഥ് ബഹ്റ നേരത്തെ അറിയിച്ചിരുന്നു.

Latest