Covid19
ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കൊവിഡ് കുതിക്കുന്നു; തമിഴ്‌നാട്ടില്‍ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും

ന്യൂഡല്‍ഹി | മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ഏറ്റവും വലിയ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 25,462 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ മരിച്ചു.
മഹാരാഷ്ട്രയില്‍ 68,631 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 503 പേര്‍ മരിച്ചു. ഇരു സംസ്ഥാനങ്ങളിലും ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമവുമുണ്ട്.
അതിനിടെ, ഏപ്രില്‍ 20 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ പുലര്‍ച്ചെ നാല് വരെയാണ് രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. ഞായറാഴ്ചകളില്‍ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു. രാത്രികാല കര്‍ഫ്യൂ സമയങ്ങളില്‍ പൊതു, സ്വകാര്യ ഗതാഗതം അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും നിരോധനമുണ്ട്.