Kasargod
കാസർകോട്ട് നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടി; 24 മുതൽ കർശന പരിശോധന

കാസര്‍കോട് | കൊവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി പ്രധാന ടൗണുകളിൽ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് തത്കാലം ഒരാഴ്ചത്തേക്ക് നീട്ടി. പെട്ടെന്നുള്ള നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുമെന്നത് കണക്കിലെടുത്താണ് തീരുമാനം. 24 മുതല്‍ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നൽകിയിട്ടുണ്ട്.
കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, ഉപ്പള, കുമ്പള എന്നീ ടൗണുകളിലേക്ക് പ്രവേശിക്കാൻ കോവിഡില്ലെന്ന സർട്ടിഫിക്കറ്റോ രണ്ടുവട്ടം പ്രതിരോധ കുത്തിവെപ്പ് നടത്തിയതിന്റെ രേഖയോ വേണമെന്ന കർശന നിബന്ധനയാണ് ജില്ലാ ഭരണകൂടം ശനിയാഴ്ച മുതൽ നടപ്പിലാക്കാൻ തിരുമാനിച്ചിരുന്നത്. വ്യാപാരകേന്ദ്രങ്ങളിൽ ആളുകൾ കൂടാതിരിക്കാനാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്.
---- facebook comment plugin here -----