Connect with us

National

അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് സര്‍ക്കാര്‍; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇ പാസ് നിര്‍ബന്ധമാക്കി

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ഇടറോഡുകള്‍ അടച്ച് തമിഴ്നാട്. അതിര്‍ത്തിയില്‍ പോലീസ് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട് തമിഴ്‌നാട് സര്‍ക്കാര്‍.

കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വേണം ഇ-പാസ് വാങ്ങാന്‍. അതിര്‍ത്തിയില്‍ എത്തുന്നവരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കാനും തമിഴ്‌നാട് തീരുമാനിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest