Connect with us

Kerala

അന്വേഷണങ്ങള്‍ അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രഹസനത്തെ ഹൈക്കോടതി പൊളിച്ചു: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും തമ്മില്‍ കള്ളനും പോലീസും കളിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ ഡിക്കെതിരായ കേസുകള്‍ റദ്ദാക്കുക വഴി എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കുന്നതിന് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രഹസനത്തെയാണ് ഹൈക്കോടതി പൊളിച്ചത്. ഈ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രഹസനം പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഒരു അന്വേഷണവും നടക്കരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യത്തോട് യോജിക്കുന്ന നിലപാടാണ് കേന്ദ്ര ഏജന്‍സികളും ബി ജെ പിയും സ്വീകരിച്ചത്. കേസന്വേഷണങ്ങളെല്ലാം മരവിപ്പിച്ചു. യു ഡി എഫ് ഇത് ചൂണ്ടിക്കാട്ടുകയും തിരഞ്ഞെടുപ്പില്‍ അത് ചര്‍ച്ചയാവുകയും ചെയ്തപ്പോള്‍ അങ്ങനെയല്ലെന്ന് വരുത്തി ത്തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കളി നടത്തുകയായിരുന്നു. ഇ ഡിക്കെതിരെ കേസെടുക്കാനാവില്ലെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. എന്നിട്ടും തിരഞ്ഞെടുപ്പ് കാലത്ത് അത് ചെയ്തത് ജനങ്ങളെ പറ്റിക്കാനുള്ള രാഷ്ട്രീയ സ്റ്റണ്ടിന്റെ ഭാഗമായിരുന്നു. ഇത്തരം കള്ളക്കളികളൊന്നും തിരഞ്ഞെടുപ്പില്‍ പ്രയോജനം ചെയ്തില്ലെന്ന് ഫലം വരുമ്പോള്‍ ബോധ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

Latest