Connect with us

Kerala

വിജയരാഘവന്റെ ആരോപണം ചരിത്രം പഠിക്കാതെ, വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എന്‍ എസ് എസിനോട് വേണ്ട: സുകുമാരന്‍ നായര്‍

Published

|

Last Updated

തിരുവനന്തപുരം |  ദേശാഭിമാനി പത്രത്തില്‍ എ വിജയരാഘവന്‍ എഴുതിയ ലേഖനത്തിനെതിരെ എന്‍ എസ് എസ്. ലേഖനം ചരിത്രം മനസ്സിലാക്കാതെയുള്ളതാണെന്ന് എന്‍ എസ് എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കേരള ചരിത്രം പഠിക്കാത്തതു കൊണ്ടാണ് വിജയരാഘവന്‍ ഇത്തരത്തിലൊരു ലേഖനമെഴുതിയത്. വളഞ്ഞ വഴിയിലൂടെയുള്ള ഉപദേശം എന്‍ എസ് എസിനോടു വേണ്ടാ. എന്‍ എസ് എസ് അന്യായ ആവശ്യം ഒരു സര്‍ക്കാറിന്റെയും മുന്നില്‍ വെക്കാറില്ല.

ശബരിമല ചര്‍ച്ചയാക്കിയത് എന്‍ എസ് എസ് അല്ല, മുഖ്യമന്ത്രിയാണ്. വോട്ടെടുപ്പ് ദിവസത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനക്ക് മതസാമുദായിക പരിവേഷം നല്‍കിയതും ദേവകളെയും ദേവഗണങ്ങളെയുമൊക്കെ ബന്ധപ്പെടുത്തിയതും മുഖ്യമന്ത്രിയാണ്. അതിന്റെ ചുവടു പിടിച്ച് ഇടതു മുന്നണി നടത്തിയ പ്രസ്താവനകളെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു.

മുന്നാക്ക സംവരണം നടപ്പിലാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെങ്കിലും ഭരണഘടനാ ഭേദഗതി നിലവില്‍ വന്ന് രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു ഇത്. മന്നത്തിന്റെ ജന്മദിനമായ ജനുവരി രണ്ട് അവധിയായി പ്രഖ്യാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. മുടന്തന്‍ ന്യായം പറഞ്ഞ് ഈ ആവശ്യം തള്ളുകയായിരുന്നു ആര്‍ എസ് എസ് അടക്കം എല്ലാ സംഘനടകളോടും എന്‍ എസ് എസിന് തുല്യ സൗഹൃദമാണുള്ളതെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest