Connect with us

Techno

വാട്ട്‌സാപ്പ് സ്റ്റാറ്റസിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് സ്ത്രീകളെ ചൂഷണം ചെയ്യാൻ സാധ്യത

Published

|

Last Updated

ന്യൂയോര്‍ക്ക് | വാട്ട്‌സാപ്പിന്റെ സ്റ്റാറ്റസിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് സ്ത്രീകളെ പിന്തുടര്‍ന്ന് നിരീക്ഷിച്ച് ചൂഷണം ചെയ്യാന്‍ സാധ്യത. ഉപയോക്താക്കളെ പിന്തുടര്‍ന്ന് ശല്യം ചെയ്യാനും വ്യക്തിവിവരങ്ങള്‍ ലഭിക്കാനും വാട്ട്‌സാപ്പ് ഓണ്‍ലൈന്‍ സ്റ്റാറ്റസ് ട്രാക്കര്‍ സൈബര്‍ ക്രിമിനലുകള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ സെക്യൂരിറ്റി ആപ്പ് ആയ ട്രേസ്ഡ് ആണ് ഇക്കാര്യം അറിയിച്ചത്.

ആര് ആര്‍ക്കൊക്കെ സന്ദേശമയക്കുന്നുവെന്ന് ഇത്തരം അക്രമികള്‍ക്ക് കണ്ടെത്താനാകും. തങ്ങള്‍ ലക്ഷ്യമിട്ടവരില്‍ നിന്ന് പരമാവധി വിവരം ശേഖരിക്കുന്നവരാണ് ഇവര്‍. ആരെയൊക്കെ കാണുന്നു, സംസാരിക്കുന്നു, എന്ത് ടെക്സ്റ്റ് സന്ദേശമയക്കുന്നു, ഇ മെയില്‍, ഓണ്‍ലൈനില്‍ ഏതൊക്കെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നു തുടങ്ങിയവയൊക്കെ സൈബര്‍ ഹാക്കര്‍മാര്‍ ശേഖരിക്കുന്നു.

വാട്ട്‌സാപ്പില്‍ ഒരാള്‍ പ്രവേശിച്ചാല്‍ പ്രൊഫൈലില്‍ “ഓണ്‍ലൈന്‍” എന്ന് കാണിക്കും. ഇതാര്‍ക്കും കാണാം. അത് വാട്ട്‌സാപ്പിന്റെ സാധാരണ സവിശേഷതയാണെങ്കിലും സൈബര്‍ അക്രമികള്‍ക്ക് ഉപയോക്താവ് ഓണ്‍ലൈനില്‍ ഇല്ലെങ്കിലും സ്റ്റാറ്റസ് തുടരെ നിരീക്ഷിക്കാം. സ്റ്റാറ്റസ് ട്രാക്കര്‍ ആപ്പിലോ വെബ്‌സൈറ്റിലോ ഏതെങ്കിലുമൊരാളുടെ വാട്ട്‌സാപ്പ് നമ്പര്‍ നല്‍കിയാല്‍ അദ്ദേഹം എപ്പോള്‍ ഓണ്‍ലൈനിലെത്തി, എത്രസമയം വാട്ട്‌സാപ്പില്‍ ചെലവഴിച്ചു എന്നൊക്കെ അറിയാന്‍ സാധിക്കും.

---- facebook comment plugin here -----

Latest