Kerala
ഐ എസ് ആര്‍ ഒ ചാരക്കേസ്; സി ബി ഐ അന്വേഷണം നടക്കട്ടെ, റിപ്പോര്‍ട്ട് വന്ന ശേഷം ബാക്കി പറയാം: കെ മുരളീധരന്‍

ന്യൂഡല്‍ഹി | ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ സ്വാഗതം ചെയ്തു. സി ബി ഐ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു.
കെ മുരളീധരന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്‍ ഐ എസ് ആര്‍ ഒ ചാരക്കേസില്‍ പ്രതിസ്ഥനത്ത് വന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. പിന്നീട് അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ ചാരക്കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചു. എന്നാല്‍, കോടതി ഇടപെട്ട് ഇത് തടഞ്ഞു. പിന്നീട് നമ്പി നാരായണന്‍ രണ്ടര പതിറ്റാണ്ടിലേറെ നടത്തിയ നിയമപോരാട്ടത്തിലൂടെ തനിക്ക് അനുകൂലമായ വിധി നേടി.
ഇതുമായി ബന്ധപ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിക്കാമെന്ന് അന്വേഷണം സി ബി ഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വേണമെന്ന നമ്പി നാരായണന്റെ ആവശ്യം കോടതി തള്ളി. റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കും.