National
യോഗി ആദിത്യനാഥിന് കൊവിഡ്

ലക്‌നൗ | യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം താന്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് യോഗി ട്വിറ്ററില്‍ കുറിച്ചു. നേരത്തെ യോഗിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ എല്ലാം പ്രവര്‍ത്തനങ്ങളും സാധാരണ പോലെ നടക്കുമെന്നും ഈയടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----