Kerala
മന്‍സൂര്‍ വധക്കേസ്: പ്രതി രതീഷിന്റെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കും

കണ്ണൂര്‍ | പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചു. മരണപ്പെടും മുമ്പ് മര്‍ദനമേറ്റിരുന്നോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പരിശോധന.
മരണത്തിന് അല്‍പ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതെന്ന് വിശദ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. മുഖത്തും മുറിവുകളേറ്റു. ശ്വാസം മുട്ടിച്ചു കൊല്ലാന്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇതുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇന്നലെ ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈല്‍ എന്നീ പ്രതികളും ഒരുമിച്ച് ഒളിവില്‍ കഴിഞ്ഞിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
---- facebook comment plugin here -----