Connect with us

Kerala

ലോകായുക്ത വിധി: സര്‍ക്കാറിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

Published

|

Last Updated

തിരുവനന്തപുരം | ബന്ധു നിയമന വിവാദത്തില്‍ കെ ടി ജലീലിനെ കുറ്റക്കാരനാക്കിയ ലോകായുക്ത വിധിക്കെതിരേ സര്‍ക്കാറിന് കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം.
ലോകായുക്ത കേസില്‍ സര്‍ക്കാറിന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കാമെന്നാണ് എ ജി അറിയിച്ചിരിക്കുന്നത്.

ലോകായുക്തയുടെ നടപടി ക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിര്‍ദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല. മാത്രമല്ല ജലീലിന്റെ നിര്‍ദേശപ്രകാരമാണെങ്കിലും നിയമന യോഗ്യതയില്‍ ഇളവ് വരുത്തി തീരുമാനമെടുത്തത് സര്‍ക്കാറാണ്. അതിനാല്‍ നടപടിക്രമങ്ങളില്‍ സര്‍ക്കാറിന് കൂടി പങ്കുള്ളതിനാല്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണം. ഈ ഒരു സാഹചര്യം കൂട്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കാന്‍ എ ജി ഉപദേശം നല്‍കിയത്. ലോകായുക്ത വിധിക്കെതിരേ സര്‍ക്കാറിന് റിട്ട് ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിക്കാമെന്നും എ ജിയുടെ നിയമോപദേശത്തിലുണ്ട്.

 

Latest