Connect with us

Kozhikode

പി അഹമ്മദ് ഹാജി നിര്യാതനായി

Published

|

Last Updated

കോഴിക്കോട് | കാരന്തൂര്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ തുടക്ക കാലത്തെ പ്രമുഖ സംഘാടകനും  കോഴിക്കോട് സിറ്റി എസ് വൈ എസ് മുന്‍ ജോ. സെക്രട്ടറിയുമായിരുന്ന മായനാട് തറവട്ടത്ത് പി അഹമ്മദ് ഹാജി (75) നിര്യാതനായി. മായനാട് ബിദായത്തുല്‍ ഹിദായ മദ്‌റസ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി പദവികള്‍ ദീര്‍ഘകാലം വഹിച്ച അദ്ദേഹം കേരളത്തിലുടനീളമുള്ള സുന്നി സ്ഥാപനങ്ങളുടെ നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. കോഴിക്കോട്ടേയും വയനാട്ടിലേയും മലഞ്ചരക്ക് വ്യാപാരിയായിരുന്നു.

ഭാര്യ: ഉമ്മയ്യ ഹജ്ജുമ്മ, മക്കള്‍: ഉസ്മാന്‍കോയ, കുഞ്ഞാലി, അബ്ദുല്ല, ഉബൈദുല്ല, അബൂസിനാന്‍, സുഫിയാന്‍, ഹാഫിള് ശമീര്‍ സഖാഫി, ശബീര്‍ , ഫാത്തിമ. മരുമക്കള്‍: മുസ്തഫ മുബാറക് (ഈങ്ങാപ്പുഴ), സുഹറ, ഷഹനത്ത്, ബുഷ്‌റ, നഫീസത്തുല്‍ മിസ്‌രിയ, സല്‍മത്ത്, ഉമ്മു കുല്‍സു, ഹസീന, നഫ്‌സീന. സഹോദരങ്ങള്‍: മൊയ്തീന്‍ കോയ, അബ്ദുര്‍റഹ്മാന്‍, സുബൈര്‍, അബ്ദുല്‍ ഗഫൂര്‍, അയ്യൂബ് , മര്‍യക്കുട്ടി, പരേതയായ ആമിന.

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 11ന് മായനാട് ജുമുഅത്ത് പള്ളിയിൽ.

Latest