Connect with us

Kerala

ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്ന കേസ്; സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച്

Published

|

Last Updated

കൊച്ചി | മൊഴിയെടുക്കുന്നതിനിടെ പ്രമുഖരുടെ പേരുകള്‍ പറയാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി. ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ഹരജി ഈമാസം 16ന് പരിഗണിക്കും. പുറത്ത് വന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്റെത് തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ സ്വപ്നയെ ഭീഷണിപ്പെടുത്തിയോ എന്ന് അറിയേണ്ടതുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ വ്യക്തമാക്കി. ക്രൈം ബ്രാഞ്ച് നീക്കത്തെ എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ എതിര്‍ത്തു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നാണ് നിലപാട്.

Latest