Connect with us

Covid19

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍; രണ്ടാഴ്ചത്തേക്ക് കടകള്‍ രാത്രി ഒമ്പത് വരെ മാത്രം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇതുപ്രകാരം വരുന്ന രണ്ടാഴ്ചത്തേക്ക് കടകളും മാളുകളുമെല്ലാം രാത്രി ഒമ്പത് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഹോട്ടലുകളില്‍ പകുതി സീറ്റില്‍ മാത്രമായിരിക്കും പ്രവേശനം. പൊതു പരിപാടികളുടെ സമയദൈര്‍ഘ്യം കുറയ്ക്കും. ചടങ്ങുകള്‍ നടക്കുന്ന ഹാളില്‍ നൂറുപേര്‍ക്ക് മാത്രമാകും പ്രവേശനം. പൊതു പരിപാടികളില്‍ ഭക്ഷണ വിതരണം പാടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളില്‍ കലക്ടര്‍മാര്‍ക്ക് 144 പ്രഖ്യാപിക്കാം.

സംസ്ഥാനത്തിന് അകത്തും പുറത്തേക്കുമുള്ള യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. അതേസമയം, ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും.

Latest