Kerala
രാഷ്ട്രീയ പ്രവര്‍ത്തനം കെ എം ഷാജിക്ക് സ്വത്ത് സമ്പാദനത്തിനുള്ള മറ: ഡി വൈ എഫ് ഐ

തിരുവനന്തപുരം | കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് വിജിലന്‍സ് കള്ളപ്പണവും വിദേശ കറന്‍സികളും കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഡി വൈ എഫ് ഐ. ഷാജിയുടെ വന്‍ കള്ളപ്പണ ഇടപാടുകളുടെ ഒരംശം മാത്രമാണിത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ കോടികളുടചെ സ്വത്താണ് ഷാജി സമ്പാദിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തനം അദ്ദേഹത്തിന് സ്വത്ത് സമ്പാദനത്തിനുള്ള മറയാണ്. നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും ഷാജി നല്‍കിയ സ്വത്തുവിവരങ്ങള്‍ പരിശോധിച്ചാല്‍ അഴിമതിയുടെ ആഴം മനസിലാകുമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യ്ക്ക് അകത്തും പുറത്തും ഒട്ടനവധി അനധികൃത ഇടപാടുകള്‍ ഷാജി നടത്തിയിട്ടുള്ളതായി ഇതിനകംതന്നെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണണ് അദ്ദേഹം. ഷാജിയുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ ബിനാമി ഇടപാടുകളെക്കുറിച്ചോ ഒരക്ഷരം പ്രതികരിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ലീഗിലെ പലര്‍ക്കും അദ്ദേഹത്തെ ഭയമാണ്. ഇത്തരം കള്ളപ്പണ ഇടപാടുകളെ തിരുത്താന്‍ സാധിക്കാന്‍ കഴിയാത്തവിധം ലീഗ് നേതൃത്വം ദുര്‍ബലമായിക്കഴിഞ്ഞു. തങ്ങളുടെ നിയമവിരുദ്ധ സമ്പാദ്യങ്ങളെക്കുറിച്ച് ഷാജി വിളിച്ചുപറയുമെന്ന ഭയമാണവര്‍ക്കെന്നും ഡി വൈ എഫ് ഐ ആരോപിച്ചു.