International
റഷ്യയുടെ സ്പുടിനിക് വാക്‌സിന് ഇന്ത്യയില്‍ അനുമതി

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വ്യാപനം രൂക്ഷായ സഹാചരത്തില്‍ പ്രതിരോധത്തിനായി റഷ്യയുടെ സ്പുടിനിക് വൈഫ് വാക്‌സിന് ഇന്ത്യ അനുമതി നല്‍കി. മെയ് ആദ്യവാരം മുതല്‍ വാക്‌സീന്‍ രാജ്യത്ത് വിതരണത്തിന് തയ്യാറാകും. വിദഗ്ധ സമിതിയുടെ അനുമതിക്ക് പിന്നാലെ ഇന്ന് ഡി സി ജി ഐയും അനുമതി നല്‍കുകയായിരുന്നു. സ്പുട്‌നിക്കിന് അംഗീകാരം നല്‍കുന്ന അറുപതാമത് രാജ്യമായി ഇതോടെ ഇന്ത്യ മാറി. ഇന്ത്യയില്‍ ഇതോടെ അനുമതി ലഭിക്കുന്ന കൊവിഡ് വാക്‌സിന്റെ എണ്ണം മൂന്നായി.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ആദ്യത്തെ വാക്‌സിനാണ് സ്പുട്ട്‌നിക്. 91.6% ഫലപ്രാപ്തിയാണ് റഷ്യന്‍ വാക്‌സീനുള്ളത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മുതല്‍ വാക്‌സീന്‍ ലഭ്യമാക്കാനാണ് തീരുമാനം.ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമവും നേരിടുന്ന സാഹചര്യത്തിലാണ് ഇതിന് അനുമതി നല്‍കിയിരിക്കുന്നത്.
അതിനിടെ ഇന്ത്യയിലേതടക്കം കൊവിഡ് രോഗത്തിന്റെ വ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്കയറിയിച്ചു. പൊതുജനാരോഗ്യം വലിയ വെല്ലുവിളി നേരിടുകയാണെന്നും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ നിര്‍ദേശിച്ചു.