Connect with us

Oddnews

ഇടിമിന്നലേറ്റ് പച്ചമരം നിന്നനില്‍പ്പില്‍ കത്തിയമരുന്ന വീഡിയോ വൈറല്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇടിമിന്നലില്‍ കത്തി പൊട്ടിവീഴുന്ന മരത്തിന്റെ വീഡിയോ പങ്കുവെച്ച് വിസ്‌കോന്‍സിന്‍ ഗ്രീന്‍ ബേ നാഷനല്‍ വെതര്‍ സര്‍വീസ്. പൈന്‍ മരത്തിന് ഇടിമിന്നലേറ്റ് കത്തിയമരുന്നതാണ് വീഡിയോയിലുള്ളത്. മരത്തില്‍ നിന്ന് തീജ്വാലകള്‍ ഉയരുന്നതും പൊട്ടിക്കീറി കഷണങ്ങളായി വീഴുന്നതും വീഡിയോയിലുണ്ട്.

വിസ്‌കോന്‍സിന്‍ വൗതോമ ഹൈസ്‌കൂളിന് പുറത്തുള്ള മരത്തിനാണ് ഇടിവെട്ടേറ്റത്. രാവിലെയായിരുന്നു സംഭവം. ഇടിമിന്നല്‍ സംബന്ധിച്ച ബോധവത്കരണം ലക്ഷ്യമിട്ട് കൂടിയാണ് ഈ വീഡിയോ വെതര്‍ സര്‍വീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

എപ്പോഴാണ് ഇടിമിന്നലുണ്ടാകുകയെന്ന് ആര്‍ക്കും സങ്കല്‍പ്പിക്കാനാകുകയില്ലെന്നും ഇടിമുഴക്കം കേട്ടാല്‍ തുറസ്സായ സ്ഥലത്ത് ഒരിക്കലും നില്‍ക്കരുതെന്നും വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഇടിമിന്നലിനെ നിസ്സാരമായി കാണരുതെന്നുമുണ്ട്. വീഡിയോ കാണാം:

 

---- facebook comment plugin here -----

Latest