Connect with us

Covid19

ലക്ഷണം പ്രകടമാകാത്ത കൊവിഡ് രോഗബാധയുടെ പ്രതിസന്ധി ഈ വാക്‌സിന്‍ 50 ശതമാനം കുറക്കും

Published

|

Last Updated

ലക്ഷണങ്ങള്‍ പുറത്തേക്ക് കാണിക്കാത്ത കൊവിഡ്- 19 ബാധ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സിനോവാക് ബയോടെക്ക് വികസിപ്പിച്ച വാക്‌സിന്‍ 50 ശതമാനം കുറക്കുമെന്ന് പഠനം. ബ്രസീലില്‍ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. സിനോവാക്കിന്റെ കൊറോണവാക് എന്ന വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ചവരില്‍ നടത്തിയ പഠനത്തിലാണ് സുപ്രധാന കണ്ടെത്തല്‍.

പഠനം അനുസരിച്ച്, കൊറോണവാക് വാക്‌സിന്‍ സ്വീകരിച്ച ആരിലും ഗുരുതര രോഗം കണ്ടെത്തിയിട്ടില്ല. ബ്രസീലില്‍ 9,823 സന്നദ്ധപ്രവര്‍ത്തകരിലാണ് പരീക്ഷണം നടത്തിയത്. ആദ്യ ഡോസിന് ശേഷമുള്ള 14 ദിവസം 50 ശതമാനം സംരക്ഷണം കണ്ടെത്തി.

അതേസമയം, ഫൈസര്‍, ബയോണ്‍ടെക്, മോഡേണ തുടങ്ങിയ കമ്പനികളുടെ വാക്‌സിനുകളെ അപേക്ഷിച്ച് ഇതിന് കാര്യക്ഷമത വളരെ കുറവാണ്. രണ്ടാം ഡോസില്‍ മറ്റ് വാക്‌സിനുകള്‍ ചേര്‍ത്ത് കുത്തിവെക്കണമെന്ന ചൈനീസ് ഉദ്യോഗസ്ഥരുടെ ആശയപ്രകാരമാണ് കാര്യക്ഷമത കുറഞ്ഞതെന്നാണ് നിഗമനം. അതേസമയം, ബ്രസീലിയന്‍ ഗവേഷകരുടെ പഠനം സ്വതന്ത്ര ശാസ്ത്രജ്ഞര്‍ ഇതുവരെ പരിശോധിച്ചിട്ടില്ല.

---- facebook comment plugin here -----

Latest