Connect with us

First Gear

ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥറിന്റെ വിതരണം ഡല്‍ഹിയില്‍ ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഉപഭോക്താക്കള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥറിന്റെ വിതരണം ഡല്‍ഹിയില്‍ ആരംഭിച്ചു. ഏഥര്‍ 450എക്‌സ്, 450എക്‌സ് സീരീസ് 1 എന്നീ മോഡലുകളുടെ വിതരണമാണ് ആരംഭിച്ചത്. ഹീറോ മോട്ടോകോര്‍പ് ചെയര്‍മാനും സി ഇ ഒയുമായ ഡോ.പവന്‍ മുഞ്ചാളിനാണ് 450എക്‌സ് സീരീസ് വണ്ണിന്റെ ആദ്യ വാഹനം നല്‍കിയത്.

ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ 30 നഗരങ്ങളില്‍ കൂടി ഏഥറിന്റെ സാന്നിധ്യമുണ്ടാകും. കൊല്‍ക്കത്ത കേന്ദ്രമാക്കി കിഴക്കന്‍ ഇന്ത്യയിലേക്കും വ്യാപിപ്പിക്കും. നിലവില്‍ 11 നഗരങ്ങളിലാണ് ഏഥറിന്റെ പ്രവര്‍ത്തനമുള്ളത്.

ഹൊസൂറില്‍ വന്‍തോതില്‍ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഏഥര്‍ എനര്‍ജി 450എക്‌സ്, 450 പ്ലസ് എന്നീ വൈദ്യുത സ്‌കൂട്ടറുകള്‍ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. ഇതുരണ്ടും സംയോജിപ്പിച്ചാണ് കമ്പനി പുതുതായി വാഹനങ്ങള്‍ ഇറക്കുന്നത്. ഡല്‍ഹിയില്‍ 1.47 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഫുള്‍ ചാര്‍ജില്‍ എകോ മോഡില്‍ 85 കിലോമീറ്ററും റൈഡ് മോഡില്‍ 70 കിലോമീറ്ററും മൈലേജ് ലഭിക്കും.

---- facebook comment plugin here -----

Latest