Kerala
ലോകായുക്ത നിയമം കൊണ്ടുവന്ന നായനാരുടെ ആത്മാവ് പിണറായിയോട് പൊറുക്കില്ല: ചെന്നിത്തല

തിരുവനന്തപുരം | അഴിമതി നടത്തിയ മന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ആത്മാവ് പൊറുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നായനാര്‍ കൊണ്ടുവന്നതാണ് ലോകായുക്ത നിയമം. നിലവിലെ സര്‍ക്കാര്‍ നിര്‍ദേശിച്ചവരാണ് ലോകായുക്തയിലുള്ള മൂന്ന് പേരും. അതേ ലോകായുക്തയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോകായുക്ത വിധിക്ക് എതിരെ ജലീല്‍ കോടതിയെ സമീപിച്ചത് ജനങ്ങള്‍ക്കെതിരായ വെല്ലുവിളിയാണ്.
കോടതിയുടെ ഭാഗത്ത് നിന്ന് ചെറിയ തോതിലുള്ള പരാമര്‍ശം ഉണ്ടായപ്പോള്‍ പോലും യു ഡി എഫ് മന്ത്രിമാര്‍ രാജിവച്ചു പോയിട്ടുണ്ട്. എന്നാല്‍, ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെത്. എല്ലാത്തിനെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ് കാട്ടുകള്ളന്‍. രക്തദാനം മഹാദാനം എന്ന പോലെ മാര്‍ക്ക് ദാനം മഹാദാനം എന്ന രീതിയില്‍ പ്രവര്‍ത്തിച്ച മന്ത്രിയാണ് ജലീല്‍.