Connect with us

Kerala

കെ എം ഷാജിയുടെ വസതിയില്‍ റെയ്ഡ്; അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തേക്കും

Published

|

Last Updated

കോഴിക്കോട് | അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ കെ എം ഷാജി എംഎല്‍എക്ക് എതിരെ വിജിലന്‍സ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. ഇതിന് മുന്നോടിയായി കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വസതിയില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്.

വിജിലന്‍സ് സ്‌പെഷല്‍ യൂണിറ്റാണ് പരിശോധന നടത്തുന്നത്. ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലന്‍സ് പ്രാഥമിക അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു.

കേസെടുക്കാന്‍ അനുമതി ആവശ്യമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവേ കോഴിക്കോട് വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ ഷാജിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് കേസ് റജിസ്റ്റര്‍ ചെയ്യാന്‍ അന്വേഷണ സംഘം നീക്കം നടത്തുന്നത്.

Latest