Kerala
പല തവണ റീഷെഡ്യൂള്‍ ചെയ്ത് ഒടുവിൽ ദുബൈ വിമാനം റദ്ദാക്കി; കരിപ്പൂരിൽ യാത്രക്കാരുടെ പ്രതിഷേധം

കൊണ്ടോട്ടി | പല തവണ റീഷെഡ്യൂള്‍ ചെയ്ത ശേഷം ഞായറാഴ്ച വൈകീട്ടോടെ കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാർ പ്രതിഷേധിച്ചു. ശനിയാഴ്ച രാത്രി 7.50 ന് പുറപ്പെടേണ്ട വിമാനമാണ് ഒടുവിൽ റദ്ദാക്കിയത്.
ഞായറാഴ്ച രാത്രി പത്ത് മണിക്കകം യാത്രതിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെന്ന സാഹചര്യവും യാത്രക്കാര്‍ക്ക് തലവേദനയാണ്. 200 ലേറെ യാത്രക്കാര്‍ക്ക് രാത്രിയും പകലും വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ടിവന്നിരുന്നു.
എല്ലാവരെയും ദുബായില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്‌പൈസ് ജെറ്റ് വൃത്തങ്ങള്‍ ഉറപ്പ് നല്‍കിയതോടെ യാത്രക്കാരുടെ പ്രതിഷേധം അവസാനിച്ചു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് വിശദീകരണം.
---- facebook comment plugin here -----