Connect with us

Kerala

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ നാല് ദിവസത്തേക്ക് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നു മുതല്‍ നാല് ദിവസത്തേക്ക് കാറ്റും ഇടിമിന്നലോടും കൂടിയ മഴക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. കാറ്റിന് 40 കിലോമീറ്റര്‍ വരെ വേഗമുണ്ടാകാം. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഇന്ന് മൂന്നു മണിയോടെ ശക്തമായ മഴ പെയ്തു.

കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും മഴയുണ്ടായേക്കും. ഏപ്രില്‍ 14 മുതല്‍ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട എന്നീ മലയോര ജില്ലകളില്‍ ശക്തമായ മഴ പെയ്‌തേക്കുമെന്നും മുന്നറിയിപ്പുണ്ട്.

Latest