Connect with us

Covid19

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റെംഡിസിവിര്‍ മരുന്ന് കയറ്റുമതി നിരോധിച്ച് ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | വൈറല്‍ പനി പ്രതിരോധിക്കാനുള്ള റെംഡിസിവിര്‍ മരുന്നിന്റെ കയറ്റുമതി നിരോധിച്ച് രാജ്യം. കൊവിഡ്- 19 കേസുകള്‍ കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണിത്. റെംഡിസിവിര്‍ ഇഞ്ചക്ഷന്‍, ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രിഡിയന്റ്‌സ് (എ പി ഐ) എന്നിവയുടെ കയറ്റുമതിയാണ് നിരോധിച്ചത്.

ദിവസങ്ങള്‍ക്കിടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇതിനാല്‍ റെംഡിസിവിര്‍ മരുന്നിന് ആവശ്യം കുത്തനെയുയര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആവശ്യമുണ്ടാകും.

അമേരിക്കന്‍ കമ്പനി ഗിലീഡ് സയന്‍സസുമായുള്ള സന്നദ്ധ ലൈസന്‍സിംഗ് കരാര്‍ പ്രകാരം ഏഴ് ഇന്ത്യന്‍ കമ്പനികളാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ഇവ പ്രതിമാസം 38.80 ലക്ഷം യൂനിറ്റ് റെംഡിസിവിര്‍ നിര്‍മിക്കുന്നുണ്ട്. ഇവ കരിഞ്ചന്തയില്‍ എത്തുന്നത് തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Latest