Connect with us

Covid19

സ്പുട്‌നിക് വാക്‌സിന് അടിയന്തരാനുമതി നല്‍കിയേക്കും; വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടിയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിരോധ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയുമായി കേന്ദ്രം. റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുട്‌നികിന് 10 ദിവസത്തിനകം അടിയന്തരാനുമതി നല്‍കാനാണ് നീക്കം. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍സ് കമ്പനിയുടെ വാക്‌സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തന്നെ നൊവോവാകസ്, ഭാരത് ബയോടെക്കിന്റെ തന്നെ നേസല്‍ വാക്‌സിന്‍ എന്നിവയുള്‍പ്പെടെ അഞ്ച് പുതിയ വാക്‌സിനുകളുടെ ഉപയോഗത്തിന് ഒക്ടോബറോടെ അനുമതി നല്‍കിയേക്കുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കി.

സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സ്റ്റോക്ക് സംബന്ധിച്ച കണക്ക് അടിയന്തരമായി നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.