Kerala
ടയര്‍ തകരാറിലായി; കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനത്തിന് നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിംഗ്

നെടുമ്പാശേരി | ടയര്‍ തകരാറിലായതിനെതുടര്‍ന്ന് കരിപ്പൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. ദമാമില്‍നിന്നുള്ള വിമാനമാണ് ഞായറാഴ്ച പുലര്‍ച്ചെ 3.10ന് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.
യാത്രക്കിടെ ടയര്‍ തകരാറിലായതായി പൈലറ്റിന് വ്യക്തമായതോടെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കാന്‍ തീരുമാനിച്ചത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകും.
---- facebook comment plugin here -----