Covid19
തീവ്രകൊവിഡ് വ്യാപനം: ഡല്‍ഹിയില്‍ സ്‌കൂളകള്‍ വീണ്ടും അടച്ചു

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം വരവില്‍ അതിതീവ്ര വ്യാപനമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്ന് മുഖ്യമന്ത്രി അരിവിന്ദ് കെജ്രിവാള്‍ നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ കൊവിഡ് കുറഞ്ഞതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് തുറന്ന സ്‌കൂളുകളാണ് ഇപ്പോള്‍ വീണ്ടും അടച്ചത്.
രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊഴികെയുള്ള മറ്റ് ചികത്സകള്‍ നിര്‍ത്തിവച്ചതായി ദില്ലി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡില്‍ ഇന്നും റെക്കോര്‍ഡ് വ്യാപനമാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ രാജ്യത്ത് 131968 പേര്‍ക്ക് രോഗം ബാധിച്ചു. 780 പേര്‍ മരിച്ചു. ചികിത്സയിലുള്ളവര്‍ 979608. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
---- facebook comment plugin here -----