Connect with us

Kerala

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നില്‍ ഗൂഢാലോചന: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

Published

|

Last Updated

പാലക്കാട് | തനിക്കെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മുഖ്യമന്ത്രിയാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു.

മുഖ്യമന്ത്രിക്കെതിരെ താന്‍ ധര്‍മ്മടത്ത് മത്സരിച്ചതിനാലാണ് തനിക്കെതിരെ വ്യക്തിഹത്യ നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വാളയാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അവര്‍ വ്യക്തമാക്കി.

Latest