Kerala
മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന്

കോഴിക്കോട് | കൊവിഡ് പോസിറ്റീവായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് യോഗം ചേരും. ആരോഗ്യമന്ത്രി കെ കെ ശൈലജ യോഗത്തില്‍ പങ്കെടുക്കും.
സൂപ്രണ്ട് ഡോ. ശ്രീജയന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ സംഘമാണ് മുഖ്യമന്ത്രിയെ പരിശോധിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല.
വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മകള്‍ വീണ വിജയനും മരുമകന്‍ പി എ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. മുഖ്യമന്ത്രിയുടെ പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാവരും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയില്‍ കഴിയുന്നത്.
മുഖ്യമന്ത്രി കഴിഞ്ഞ മാസം കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.