Connect with us

Kerala

ബാലുശ്ശേരി കരുമലയില്‍ എല്‍ ഡി എഫ്- യു ഡി എഫ് സംഘര്‍ഷം

Published

|

Last Updated

കോഴിക്കോട് | തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നു. ഏറ്റവുമൊടുവിലായി ഇപ്പോള്‍ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി കരുമലയിലാണ്. പാനൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാത് ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 13 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

പരുക്കേറ്റവരില്‍ ആറ് എല്‍ ഡി എഫ്, ഏഴ് യു ഡി എഫ് പ്രവര്‍ത്തകരാണ്. ആരുടേയും പരുക്ക് ഗുരുതരമല്ല. ഇവരെല്ലാം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സക്ക് ശേഷം വിട്ടയച്ചു. സ്ഥലത്ത് കൂടുതല്‍ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

 

 

---- facebook comment plugin here -----

Latest