Covid19
മുഖ്യമന്ത്രിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിക്കും കൊവിഡ്

തിരുവനന്തപുരം | മുന്‍മുഖ്യമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്ക് കൊവിഡ്. രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് രോഗലക്ഷണമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ തിരുവനന്തപുരത്തെ വസതിയിലുള്ള ഉമ്മന്‍ചാണ്ടിയെ ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.
ഇന്ന് വൈകുന്നേരത്തോടെ മുഖ്യമന്ത്രി പിണറായി വിജയനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.
---- facebook comment plugin here -----