Connect with us

Covid19

മുഖ്യമന്ത്രിക്ക് കൊവിഡ്; കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മകള്‍ വീണ വിജയന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ക്വാറന്റൈനിലായിരുന്നു.

അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ കണ്ടിട്ടില്ല. എങ്കിലും വിദഗ്ധ പരിശോധനക്കായി അദ്ദേഹത്തെ കോഴിക്കോട് മെഡി. കോളജിലേക്ക് മാറ്റി. മെഡിക്കൽ കോളജിൽ പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ കൊവിഡ് വാര്‍ഡില്‍ പ്രത്യേക മുറി സജ്ജമാക്കിയാണ് മുഖ്യമന്ത്രിക്ക് ചികിത്സ നല്‍കുന്നത്. ചികിത്സക്കായി സൂപ്രണ്ട് ഡോ. ശ്രീജയന്റെ നേതൃത്വത്തില്‍ ഏഴംഗ മെഡിക്കല്‍ ബോര്‍ഡും രൂപവത്കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകളുടെ മകനും അദ്ദേഹത്തോടൊപ്പമുണ്ട്.

മുഖ്യമന്ത്രി കഴിഞ്ഞ മാസം കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. മകൾ വീണയുടെ ഭർത്താവും സി പി എം നേതാവുമായ പി എ മുഹമ്മദ് റിയാസിനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബേപ്പൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയാണ് റിയാസ്.

കോവിഡ് -19 സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറുകയാണ്. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ്.

Posted by Pinarayi Vijayan on Thursday, 8 April 2021