Connect with us

Kerala

പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക കൃത്രിമം നടന്നു; തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് കെ സുരേന്ദ്രന്‍

Published

|

Last Updated

കാസര്‍കോട് | നിയമസഭാ തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പോസ്റ്റല്‍ വോട്ടുകളില്‍ വ്യാപകമായ കൃത്രിമം നടന്നു.ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പലയിടത്തും സീല്‍ ചെയ്ത പെട്ടികളില്‍ അല്ല പോസ്റ്റല്‍ വോട്ടുകള്‍ സ്വീകരിച്ചിരിക്കുന്നത്.

ഓരോ മണ്ഡലങ്ങളിലും ആകെ അടിച്ച പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം സ്ഥാനാര്‍ഥികളെ അറിയിക്കുന്നില്ല. സംസ്ഥാനത്താകെ എത്ര പോസ്റ്റല്‍ ബാലറ്റുകള്‍ അടിച്ചു, എത്രയെണ്ണം ഉപയോഗിച്ചു, എത്ര ബാലറ്റുകള്‍ ബാക്കിയായി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടണം.

സിപിഎം നേതാക്കളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ബിഎല്‍ഒമാരേയും ഉപയോഗിച്ച് പോസ്റ്റല്‍ വോട്ടുകളില്‍ കൃത്രിമം നടത്താനുള്ള ട്രെയിനിങ് സിപിഎം എല്ലാ ജില്ലകളിലും നടത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു

Latest