ചെങ്കടലില്‍ ഇറാന്‍ കപ്പലിന് നേരെ ആക്രമണം

Posted on: April 7, 2021 7:45 pm | Last updated: April 7, 2021 at 7:45 pm

ടെഹ്‌റാന്‍ \  ചെങ്കടലില്‍ ഇറാന്‍ ചരക്കു കപ്പലിനു നേരെ ആക്രമണം. വര്‍ഷങ്ങളായി ജിബൂട്ടി തീരത്തിനു സമീപത്തു നങ്കൂരമിട്ടു കിടക്കുന്ന എം വി സാവിസ് എന്ന കപ്പലിനു നേരെയാണ് ആക്രണം. ചൊവ്വാഴ്ച പുലര്‍ച്ചെ ആറു മണിക്കാണു ആക്രമണമുണ്ടായതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കപ്പലിന് ചെറിയ തകരാറുകള്‍ ഉണ്ടായി.

സാവിസ് സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കപ്പലാണെന്ന് ഇറാന്റെ വാദം. ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷനില്‍ റജസിറ്റര്‍ ചെയ്തിട്ടുള്ള കപ്പല്‍ കടല്‍ കൊള്ളക്കാരെ തുരത്തുന്നതിന്റെ ഭാഗമായുള്ള ലോജിസ്റ്റിക്‌സ് സ്റ്റേഷന്‍ ആയാണ് ഉപയോഗിക്കുന്നതെന്നാണ് ഇറാന്‍ വ്യക്തമാക്കി. അതേ സമയം ആക്രമണത്തില്‍ ആളപായമില്ല.