മുകേഷ് അംബാനിയും അദാനിയും രാജ്യത്തെ ഏറ്റവും വലിയ സമ്പന്നര്‍; ഏഷ്യയിലും അംബാനി തന്നെ

Posted on: April 7, 2021 5:50 pm | Last updated: April 7, 2021 at 5:50 pm

മുംബൈ | ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ പത്ത് സമ്പന്നരില്‍ മുന്നില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയും. 8,450 കോടി ഡോളര്‍ ആണ് അംബാനിയുടെ ആസ്തി. എച്ച് സി എല്‍ സ്ഥാപകന്‍ ശിവ് നദര്‍ ആണ് മൂന്നാമത്തെ സമ്പന്നന്‍.

ഇവരുടെ മാത്രം ആസ്തി 1,0000 കോടി ഡോളര്‍ വരും. ഫോബ്‌സ് പട്ടിക പ്രകാരം ഇന്ത്യന്‍ കോടിപതികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 102ല്‍ നിന്ന് 140 ആയി ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ മൊത്തം ആസ്തി 59,600 കോടി ഡോളര്‍ വരും.

5,050 കോടി ഡോളര്‍ ആണ് അദാനിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷം മുതല്‍ അദാനിയുടെ ആസ്തി അഞ്ച് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. അതിനിടെ, ചൈനീസ് വ്യവസായി ജാക്ക് മായെ പിന്തള്ളി മുകേഷ് അംബാനി ചൈനയിലെ വലിയ സമ്പന്നനായിട്ടുണ്ട്.

ALSO READ  ഇകോമൗണ്ട് ബിൽഡേഴ്സ് വെബ്സൈറ്റ് ലോഞ്ച് ചെയ്തു