Connect with us

Kerala

വൈകിട്ട് ആറിന് ശേഷം എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; കെ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

Published

|

Last Updated

കാസര്‍കോട്  | മഞ്ചേശ്വരം കന്യാലയിലെ 130ാം നമ്പര്‍ ബൂത്തില്‍ വൈകീട്ട് ആറിനുശേഷം എത്തിയ വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ ബൂത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

വൈകി വോട്ടിങ് തുടങ്ങിയ ബൂത്തില്‍ ആറിനു ശേഷമെത്തിയ ഏഴു പേരെ വോട്ടുചെയ്യാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ഈ വിവരമറിഞ്ഞെത്തിയ സുരേന്ദ്രന്‍ ബൂത്തില്‍ മൂന്നു മണിക്കൂറോളം കുത്തിയിരിക്കുകയായിരുന്നു. ഒടുവില്‍ റിട്ടേണിങ് ഓഫിസറെത്തി ചര്‍ച്ച നടത്തി.ഏഴുപേരെയും വോട്ടുചെയ്യാന്‍ അനുവദിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Latest