Connect with us

Kerala

നഗരസഭ ചെയര്‍പേഴ്സണും ഭര്‍ത്താവും വോട്ട് ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ച്

Published

|

Last Updated

തിരുവല്ല | തിരുവല്ല നഗരസഭ ചെയര്‍പേഴ്സണും ഭര്‍ത്താവും പി പി ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തി. നഗരസഭ ചെയര്‍പേഴ്ണ്‍ ബിന്ദു ജയകുമാര്‍, ഭര്‍ത്താവും മുന്‍ നഗരസഭ ചെയര്‍മാനുമായ ആര്‍ ജയകുമാര്‍ എന്നിവരാണ് കൊവിഡ് പ്രതിരോധ കിറ്റ് ധരിച്ച് കാവുംഭാഗം ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തിയത്.

ബിന്ദു ജയകുമാര്‍ 120ാം നമ്പര്‍ ബൂത്താലും ജയകുമാര്‍ 133ാം നമ്പര്‍ ബൂത്തിലുമായാണ് വോട്ട് രേഖപ്പെടുത്തിയത്. ജയകുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി ബിന്ദു ജയകുമാര്‍ ഗാര്‍ഹിക നിരീക്ഷണത്തിലാണ്