Kerala
നേമത്തെ എം എല്‍ എയായിരുന്നു; മറ്റ് ബന്ധങ്ങളില്ല- ഒ രാജഗോപാല്‍

തിരുവനന്തപുരം | നേമത്തെ ബി ജെ പിയുടെ സാധ്യത സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് തണുപ്പന്‍ മറുപടിയുമായി സിറ്റിംഗ് എം എല്‍ എ ഒ രാജഗോപാല്‍. നേമത്തെ എം എല്‍ എയായിരുന്നു. മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും രാജഗോപാല്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തില്‍ മാറ്റം വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. മാറ്റത്തിന് വേണ്ടിയാണ് വോട്ട് ചെയ്തത്.
നേമത്ത് കെ മുരളീധരന്റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞത് സംബന്ധിച്ച ചോദ്യത്തിന് അത് ശരിയായ ഏര്‍പ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ മറുപടി.
ആക്രമണം നടത്തിയത് ബി ജെ പി പ്രവര്‍ത്തകരാണെന്ന് അവര്‍ പറയുന്നതല്ലേ എന്നും അദ്ദേഹം ചോദിച്ചു.പരാജയഭീതി കൊണ്ടാണ് ബി ജെ പി ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്ന് മുരളീധരന്‍ ആരോപിച്ചല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കില്‍ അതില്‍ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.