Connect with us

National

മഹാരാഷ്ട്രയില്‍ നാളെ മുതല്‍ ഭാഗിക ലോക്ക്ഡൗണ്‍; ഹോട്ടല്‍, പാര്‍ക്ക് എന്നിവ അടച്ചിടും

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയില്‍ നാളെ മുതല്‍ ഭാഗിക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി

.ഹോട്ടല്‍, പാര്‍ക്ക് , തിയേറ്റര്‍, എന്നിവ അടച്ചിടും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളു. രാത്രി എട്ട് മുതല്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കും. രാത്രി എട്ട് മണി മുതല്‍ രാവിലെ ഏഴ് മണി വരെയാണ് രാത്രികാല കര്‍ഫ്യു. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്. സിനിമാ ചിത്രീകരണങ്ങള്‍ അനുവദിക്കുമെങ്കിലും തിയേറ്ററുകള്‍ അടഞ്ഞു കിടക്കും.

ഗതാഗതത്തിന് നിലവില്‍ നിയന്ത്രണം ഇല്ലെങ്കിലും അന്‍പത് ശതമാനം പേരെ മാത്രമേ പൊതുഗതാഗതത്തില്‍ അനുവദിക്കുകയുള്ളു.