Connect with us

Kerala

രാഹുല്‍ വയനാട്ടില്‍ വിനോദ സഞ്ചാരി: അമിത് ഷാ

Published

|

Last Updated

കല്‍പ്പറ്റ | രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത് വിനോദ സഞ്ചാരിയായണ്. 15 കൊല്ലം അമേഠിയില്‍ അദ്ദേഹം ഒന്നും ചെയ്തില്ലെന്നും അമിത് ഷാ പറഞ്ഞു. ബത്തേരിയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വികസനത്തിന് പകരം മുന്‍ യു പി എ സര്‍ക്കാര്‍ നടപ്പാക്കിയത് 12 ലക്ഷം കോടി രൂപയുടെ അഴിമതിയാണ്. യു ഡി എഫും എല്‍ ഡി എഫും മാറിമാറി ഭരിച്ച് കേരളത്തിന്റെ വികസനം നഷ്ടപ്പെടുത്തി. ഇരുകൂട്ടരും സംസ്ഥാനത്ത് പ്രീണന രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ പോരടിക്കുന്ന ഇവര്‍ ബംഗാളില്‍ ഒരുമിച്ച് നില്‍ക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.