Gulf
ഒ സി ഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ പുതിയ പാസ്‌പോര്‍ട് മതി

അബുദാബി| ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന ഒ സി ഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ) കാര്‍ഡ് ഉടമകള്‍ പുതിയ പാസ്‌പോര്‍ട് മാത്രം കൈയില്‍ കരുതിയാല്‍ മതി എന്ന് ഇന്ത്യന്‍ വിദേശകര്യ മന്ത്രാലയം അറിയിച്ചതായി അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം. ഒ സി ഐ കാര്‍ഡില്‍ രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് നമ്പറുള്ള പാസ്‌പോര്‍ട്ട് കൈയിലില്ലാത്തത് കാരണം നിരവധിപേര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര തടസ്സപ്പെട്ടിരുന്നു. കാര്‍ഡില്‍ പഴയ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിട്ടുള്ളത് കൊണ്ട് പുതിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എനി മുതല്‍ യാത്ര ചെയ്യാവുന്നതാണെന്നും അവരുടെ പഴയ പാസ്പോര്‍ട്ട് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്നും എന്നാല്‍ പുതിയ പാസ്പോര്‍ട്ട് കൊണ്ട് പോകല്‍ നിര്‍ബന്ധമാണെന്നും എംബസി വ്യക്തമാക്കി. കൂടാതെ ഒ സി ഐ കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ വരെ ഇന്ത്യ നീട്ടിയിട്ടുണ്ട്.