സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ 5ജി കരുത്തോടെ ഇന്ത്യന്‍ വിപണിയില്‍

Posted on: March 31, 2021 2:57 pm | Last updated: March 31, 2021 at 2:57 pm

ന്യൂഡല്‍ഹി | സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ 5ജി കരുത്തോടെ ഇന്ത്യന്‍ വിപണിയിലെത്തി. ഈ മോഡലിന്റെ 4ജി വകഭേദത്തില്‍ നിന്ന് വ്യത്യസ്തമായി സ്‌നാപ്ഡ്രാഗണ്‍ 865 എസ് ഒ സിയാണ് 5ജിയിലുള്ളത്. മാത്രമല്ല, 4ജി വകഭേദത്തില്‍ പുതിയ ഫേംവേര്‍ പരിഷ്‌കരണവുമുണ്ടാകും.

സാംസംഗ് ഗ്യാലക്‌സി എസ്20 എഫ്ഇ 5ജി 8ജിബി+ 128ജിബി മോഡലിന് 55,999 രൂപയാണ് യഥാര്‍ഥ വില. എന്നാല്‍ രാജ്യത്ത് ആദ്യഘട്ടത്തില്‍ 47,999 രൂപക്ക് ഈ മോഡല്‍ വാങ്ങാം. സാംസംഗ് ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ആമസോണ്‍, കമ്പനിയുടെ ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഇന്ന് മുതല്‍ ഫോണ്‍ ലഭിക്കും.

ട്രിപ്പിള്‍ ക്യാമറയാണ് പിന്‍വശത്തുള്ളത്. 12 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 12 എം പി സെക്കന്‍ഡറി, എട്ട് എം പി ടെലിഫോട്ടോ ക്യാമറ എന്നിവയാണ് മറ്റ് ക്യാമറകള്‍. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ. 4,500 എം എ എച്ച് ബാറ്ററിയുമുണ്ട്.

ALSO READ  പുതിയ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി നോക്കിയ