Kerala
ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ല: വി എം സുധീരന്‍
തിരുവനന്തപുരം | ഇനി മത്സരിക്കില്ലെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മത്സര രംഗത്ത് നിന്ന് മാറിയാലും സംഘടനാ രംഗത്ത് തുടരും. ഇത്തവണയും മത്സരിക്കാന്‍ തന്റെ മേല്‍ പാര്‍ട്ടി സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ ഇല്ലെന്ന് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നുംതന്നെ അന്തിമമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.







