Connect with us

Gulf

സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗങ്ങളായി നഴ്സുമാരുടെ പ്രതിനിധികളെ നിയോഗിച്ചു

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയിൽ ഇന്ത്യൻ കോൺസുലേറ്റിനു കീഴിലെ സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗങ്ങളായി ഒ പി എം ഷമീം നരിക്കുനി, മുഹമ്മദ് സലീം, മഞ്ജു മേലാറ്റൂർ എന്നിവരെ കോൺസൽ ജനറൽ നിയമിച്ചു. ജിദ്ദ കോൺസുലേറ്റിന്റെ അധികാരപരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ പ്രധിനിധികളായാണ് മൂവരും ചുമതല ഏറ്റെടുത്തത്.

അമ്പതിനായിരത്തിലധികം അധികം നഴ്സുമാർ സഊദിയിൽ ജോലി ചെയ്യുന്നുണ്ട്. നഴ്സുമാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഇന്ത്യൻ എംബസി, കോൺസുലേറ്റ്  എന്നിവയുമായി സഹകരിച്ച് കാലതാമസം കൂടാതെ പരിഹാരത്തിനായി പരമാവധി ശ്രമിക്കുമെന്ന് മൂവരും പ്രതികരിച്ചു.

ജിദ്ദ, മക്ക, തായിഫ്, മദീന, യാമ്പു, അബഹ/ ഖമീസ് മുശൈത്, അൽബാഹ, ജിസാൻ, നജ്‌റാൻ, തബുക്, ബിഷ, ഖുൻഫുദ എന്നിടങ്ങളിലെ ഇന്ത്യക്കാരായ നഴ്സുമാരുടെ സേവനങ്ങൾക്കാണ് ഇന്ത്യൻ കോൺസുലേറ്റ് മൂവരെയും നിയമിച്ചത്.
---- facebook comment plugin here -----

Latest