Kannur
തലശ്ശേരിയില്‍ ബി ജെ പി പിന്തുണ സി ഒ ടി നസീറിന്

തലശ്ശേരി | സ്ഥാനാര്‍ഥിയില്ലാത്ത തലശ്ശേരി മണ്ഡലത്തില്‍ സ്വതന്ത്രന്‍ സി ഒ ടി നസീറിനെ പിന്തുണക്കാന്‍ ബി ജെ പി തീരുമാനം. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സി ഒ ടി നസീര്‍ ഇവിടെ മത്സരിക്കുന്നത്. തലശ്ശേരിയിലെ പിന്തുണ നസീറിനാണെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.
പത്രികയില്‍ ബിജെപി അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് തലശ്ശേരിയിലെ ബി ജെ പി സ്ഥാനാര്‍ഥി എന്‍ ഹരിദാസിന്റെ പത്രിക തള്ളാന്‍ കാരണം. കണ്ണൂര്‍ ജില്ലാ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയാണ് ഹരിദാസ്. കണ്ണൂരില്‍ ബി ജെ പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. 2016ല്‍ 22,125 വോട്ടാണ് ഈ മണ്ഡലത്തില്‍ ബി ജെ പി നേടിയിരുന്നത്.
എല്‍ ഡി എഫിന്റെ ഉറച്ച മണ്ഡലമായ തലശ്ശേരിയില്‍ എ എന്‍ ഷംസീര്‍ ആണ് മത്സരിക്കുന്നത്. പത്രിക തള്ളിയ സംഭവം, ബി ജെ പി- യു ഡി എഫ് ഒത്തുകളിയാണെന്ന് സി പി എം ആരോപിച്ചിട്ടുണ്ട്.