Connect with us

Gulf

റമസാൻ മുന്നൊരുക്കം: ഇരുഹറമുകളിലേക്കും കൂടുതൽ സർവീസുകളുമായി ഹറമൈൻ റെയിൽവേ

Published

|

Last Updated

മക്ക | വിശുദ്ധ റമസാൻ മാസത്തെ വരവേൽക്കുന്നതിനായി ഇരു ഹറമുകളിലേക്കുള്ള തീർഥാടകരുടെ വരവിനായി മാർച്ച് 31 മുതൽ പ്രതിദിന സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഹറമൈൻ റെയിൽവേ അറിയിച്ചു

മാർച്ച് 31 മുതൽ  24- 30 വരെ സർവീസുകളും റമസാൻ മാസത്തിൽ പ്രതിദിനം 40 മുതൽ 54 സർവീസുകളുമാണ് നടത്തുക. ഇതോടെ തീർഥാടകർക്ക് വളരെ വേഗത്തിൽ ഇരു ഹറമുകളിലേക്കും എത്തിച്ചേരാൻ സാധിക്കും. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന യാത്ര മക്കയെയും മദീനയെയും ബന്ധിപ്പിച്ച് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷനിലൂടെയാണ് ട്രെയിൻ കടന്ന് പോവുക.

ശാരീരിക അകലം ഉറപ്പാക്കിയാണ് യാത്രക്കാർക്ക് ഇരിപ്പിടം തയ്യാ റാക്കിയിരിക്കുന്നത്. 417ൽ നിന്ന്  200 സീറ്റുകളാക്കി കുറക്കുകയും ചെയ്തിട്ടുണ്ട്.

---- facebook comment plugin here -----

Latest